പല്ലാരിമംഗലത്ത് കിണര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കം

പല്ലാരിമംഗലം: പല്ലാരിമംഗലത്ത് ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്ന കിണര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കം. പഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനത്തിന് പന്ത്രണ്ടാം വാര്‍ഡിലെ അടിവാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കിണര്‍ ക്ലോറിനേറ്റ് ചെയ്ത് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, ആശാപ്രവര്‍ത്തക മേരി ഏലിയാസ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രജനി കൃഷ്ണന്‍, അധ്യാപകരായ കെ ജോര്‍ജ്ജ്, പി.എസ് ചിത്ര, സിഡിഎസ് മെമ്പര്‍ ഷാജിത സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!