വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റ് ശനിയാഴ്ച മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

മൂവാറ്റുപുഴ : വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റ് ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് പൈനാപ്പിൾ പാചക മത്സരം നടക്കും. 10 .30 ന് സെമിനാർ മുൻ എം.എൽ.എ ജോസഫ് വാഴയക്കൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ഡോ.സുമൻ കെ.റ്റി. ഡോ. ഷൈലജ കുമാരി, ഡോ. മായ റ്റി. എന്നിവർ ക്ലാസ്സെടുക്കും.വൈകിട്ട് മൂന്നിന് പൊതു സമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മികച്ച പൈനാപ്പിൾ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഷാജി ജോർജ് പുളിക്കലിന് പൈനാപ്പിൾ ശ്രീ അവാർഡ് നല്കും. പി.ജെ. ജോസഫ് എംഎൽ.എ മുഖ്യപ്രഭാഷണം നടത്തും. പി.എഫ്.എ പ്രസിഡന്റ് ജെയിംസ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുൻ എം.എൽ,എ മാരായ ഫ്രാൻസിസ് ജോർജ്, ബാബുപോൾ, ജോണി നെല്ലൂർ, ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ജെ. ജോർജ്, ജോർഡി എൻ വർഗീസ്, റെബി ജോസ്, സാബു പൊതൂർ, ഷീന സണ്ണി, .എ.കെ.പി.എം.എം .പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, നടുക്കര പൈനാപ്പിള് ഫാക്ടറി എം.ഡി. ഷിബുകുമാർ. റ്റാനി തോമസ്, ഫാദർ കുര്യാക്കോസ് കൊടകല്ലിൽ, ഫാദർ ജോർജ് തടത്തിൽ, രാജശ്രീ അനിൽ, ടോമി തന്നിട്ടമാക്കൽ, വി.എം.സൈനുദ്ദീൻ , കെ.എം.മത്തായി, ഇ.കെ.സുരേഷ്, കെ.വി. ജോൺ, ശിവൻകുട്ടി, ജോസ് എടപ്പാട്ട്, തോമസ് വർഗീസ്, ജോണി മെതിപ്പാറ, ജോളി പൈക്കാട്ട്, ജോസ് വർഗീസ്, പി. കെ. കൃഷ്ണൻകുട്ടി, ഷാജി ജോർജ്, അഡ്വ ജോജോ ജോസഫ് എന്നിവർ പ്രസംഗിക്കും.

Leave a Reply

Back to top button
error: Content is protected !!