വോഡാഫോണ്‍-ഐഡിയ അവതരിപ്പിച്ച പുതിയ റീച്ചാര്‍ജ് പ്ലാനുകളില്‍ മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള കോള്‍ നിയന്ത്രണം കമ്പനി ഒഴിവാക്കി.

മുവാറ്റുപുഴന്യൂസ്.ഇൻ

മുവാറ്റുപുഴ:വോഡാഫോണ്‍-ഐഡിയ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത.വൊഡാഫോൺ-ഐഡിയ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ റീച്ചാര്‍ജ് പ്ലാനുകളില്‍ മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള കോള്‍ നിയന്ത്രണം കമ്പനി ഒഴിവാക്കി.നേരത്തെ ഐഡിയ-വോഡാഫോണ്‍ നെറ്റ് വര്‍ക്കിലേക്ക് മാത്രമായിരുന്നു വോയിസ് കോളുകള്‍ സൗജന്യം.മറ്റ് നെറ്റ് വർക്കിലേക്ക് നിശ്ചിത മിനിറ്റുകള്‍ മാത്രമായി വോയിസ് കോളുകള്‍ നിയന്ത്രിച്ചിരുന്നു. ഇത് വോയിസ് കോളനിയായി അധിക റീച്ചാര്‍ജ് ചെയ്യേണ്ട അവസ്ഥയുണ്ടാക്കി ഉപഭോക്താക്കൾക്ക്. എന്നാല്‍ ഈ തീരുമാനം മാറ്റിയിരിക്കുകയാണ് കമ്പനി.

ഇനി മുതല്‍ പുതിയ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് വോഡാഫോണ്‍ ഐഡിയ നെറ്റ്‌വര്‍ക്കിലേക്കും മറ്റ്നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും.
രാജ്യത്തെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ് എന്ന പ്രഖ്യാപനം ഏറെ ഞെട്ടലോടെയായിരുന്നു ഉപയോക്തകള്‍ കേട്ടത്. നിരക്ക് വര്‍ധനയോടൊപ്പം മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് പരിധി നിശ്ചയിച്ചിത് ഇരട്ടി പ്രഹരമാവുകയായിരുന്നു.ഇതിൽ നിന്നും ഒരു ആശ്വാസ വാർത്തയാണ് ഐഡിയ-വൊഡാഫോൺ ഉപഭോക്താക്കൾക്ക്.

Leave a Reply

Back to top button
error: Content is protected !!