വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ദര്‍ശനതിരുനാള്‍

വാഴക്കുളം: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ദര്‍ശനതിരുനാള്‍ മൂന്നിന് ആരംഭിക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ടൗണ്‍ കപ്പേളയില്‍ ആരംഭിച്ചു.രണ്ടുവരെ വൈകുന്നേരം അഞ്ചിന് ടൗണ്‍ കപ്പേളയില്‍ നൊവേന,നേര്‍ച്ച വെഞ്ചിരിപ്പും വിതരണവും. മെയ് ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന,നൊവേന. 6.45 ന് വിശുദ്ധ കുര്‍ബാന, തൊഴിലാളികള്‍ക്കായി പ്രാര്‍ത്ഥന, 9.30ന് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രണ്ടിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന,നൊവേന. 6.45 ന് വിശുദ്ധ കുര്‍ബാന. മൂന്നിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന,നൊവേന, കൊടിയേറ്റ്,തിരുസ്വരൂപ പ്രതിഷ്ഠ.7.30ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് ലദീഞ്ഞ്,തിരുനാള്‍ കുര്‍ബാന, സന്ദേശം ഫാ. അഗസ്റ്റിന്‍ നിരപ്പേല്‍. 6.15ന് ടൗണ്‍ പ്രദക്ഷിണം, 7.30ന് സമാപനാശീര്‍വാദം. നാലിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന,നൊവേന, 7.15ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് ലദീഞ്ഞ്, തിരുനാള്‍ കുര്‍ബാന – മാര്‍ തോമസ് മാത്യു കുറ്റിമാക്കല്‍, 6.15ന് കുരിശു ചുറ്റി പ്രദക്ഷിണം, ഏഴിന് സമാപനാശീര്‍വാദം. ആറിന് രാവിലെ ആറിനും 6.45 നും വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. ഏഴിന് രാവിലെ ആറിനും 6.45 നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് ഇടവകയില്‍ നിന്നുള്ള വൈദികരുടെ കാര്‍മികത്വത്തില്‍ സമൂഹ ബലി എന്നിവയാണ് തിരുനാള്‍ പരിപാടികളെന്ന് വികാരി ഫാ. ജോസഫ് കുഴികണ്ണിയില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസ് മോനിപ്പിള്ളില്‍, ഫാ.സിറിള്‍ വള്ളോംകുന്നേല്‍, ഫാ.മാത്യു എടാട്ട് എന്നിവര്‍ അറിയിച്ചു.

Back to top button
error: Content is protected !!