കന്നുകാലികളിൽ കാപ്രിക്‌ വൈറസ് സ്ഥിതികരിച്ചതോടെ ആശങ്കയകറ്റുന്നതിന് എം എൽ എ ഉന്നതതല യോഗം വിളിക്കും

മൂവാറ്റുപുഴ : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പശുക്കളില്‍ ചര്‍മ്മ മുഴ രോഗമുണ്ടാക്കുന്ന കാപ്രിക്സ് വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിതീകരിച്ചതോടെ ക്ഷീരകര്‍ഷകരുടെ ആശങ്കയകറ്റുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും 13ന് ഉന്നതല യോഗം ചേരുമെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് ഹാളില്‍ മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, നിയോജക മണ്ഡലത്തിലെ മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ക്ഷീര കര്‍ഷകരുടെ ആശങ്കയകറ്റുന്നതിനും കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് മന്ത്രി കെ. രാജുവിനോട് എംഎല്‍എ ആവശ്യപ്പെട്ടു. രോഗം പിടിപെടുന്ന മൃഗങ്ങള്‍ക്ക് ഇന്‍ഷ്യൂറന്‍സ് പരിരക്ഷയില്ലെങ്കിലും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്‍ദോ ഏബ്രഹാം എംഎല്‍എ പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!