ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിദ്യാരംഗം കലസാഹിത്യവേദിയുടെ ഉദ്ഘാടനം നടത്തി

ആരക്കുഴ: സെന്റ് മേരീസ് ഹൈസ്കൂളിൽ വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി. വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഷാജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. പിറ്റിഎ പ്രസിഡന്റ് കെ.വി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.ഡി വർക്കി,പഞ്ചായത്തംഗം ദീപ്തി സണ്ണി,കെ.ഗീത, സജിൽ വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ  വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Back to top button
error: Content is protected !!