വളപ്പ് അക്‌ഡേറ്റിന് കീഴില്‍ വെള്ളക്കെട്ട് സ്ഥിര കാഴ്ചയാവുന്നു

കൂത്താട്ടുകുളം : കൂത്താട്ടുകുളം-ഇടയാര്‍-പിറവം റൂട്ടില്‍ വളപ്പ് അക്‌ഡേറ്റിന് കീഴില്‍ വെള്ളക്കെട്ട് സ്ഥിര കാഴ്ചയാവുന്നു. കനാലില്‍ നിന്നും ഒളിച്ചിറങ്ങുന്ന വെള്ളത്തിന് പുറമെ വേനല്‍ മഴവെള്ളം എത്തിയതോടെ കാല്‍നടയാത്ര ദുഷ്‌കരമായി. ഇരുചക്ര വാഹനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് വെള്ളക്കെട്ട് കടന്നുപോകുന്നത്. അക്‌ഡേറ്റില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം റോഡില്‍ തന്നെ കെട്ടിനില്‍ക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. സമീപത്ത് ഓട ഉണ്ടെങ്കിലും ഓട മണ്ണും ചെളിയും നിറഞ്ഞ് മൂടി കിടക്കുന്ന അവസ്ഥയിലാണ്. മഴക്കാലം വരുന്നതിനുമുമ്പ് ഓടകള്‍ വൃത്തിയാക്കണമെന്നിരിക്കെ ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഓട വൃത്തിയാക്കി റോഡിലെ വെള്ളം ഒഴുക്കി സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Back to top button
error: Content is protected !!