മണ്ണത്തൂർ ഗവ.എൽപി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

തിരുമാറാടി : മണ്ണത്തൂർ ഗവ.എൽ പി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷിപ്പാട്ടുകൾ പാടിയും, വിത്തുകൾ അടുത്തറിഞ്ഞും, തൈകൾ നട്ടും കുട്ടികൾ കൃഷിയിൽ പങ്കാളികളായി. ഗ്രോബാഗുകളിലും തടമെടുത്തും പയർ, വെണ്ട, തക്കാളി, വഴുതന, ചീനി, മഞ്ഞൾ തുടങ്ങിയവയാണ് നട്ടത്. നടീൽ ഉത്സവം കർഷക ഓമന വിജയൻ
ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രമീള റെജി, കെ കെ ഷീല, പി ലിജിമോൾ, ബിനിൽ രഘു എന്നിവർ പ്രസംഗിച്ചു.
Back to top button
error: Content is protected !!