ഞാനും തെരുവിലിറങ്ങി സമരം ചെയ്യും, മുഖ്യമന്ത്രിക്ക് വീട്ടിലിരിക്കേണ്ടി വരും; വി ഡി സതീശൻ

 

തിരുവനന്തപുരം മുഖ്യമന്ത്രിയ്ക്കെതിരെ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താനുള്‍പ്പെടെ തെരുവിലിറങ്ങി സമരം ചെയ്യും മുഖ്യമന്ത്രിക്ക് വീട്ടിലിരിക്കേണ്ടി വരും. കളമശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. നികുതിക്കൊള്ളയ്ക്കെതിരായ സമരം ഇതോടെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദ്ദനം. പ്രതിപക്ഷത്തിന് സത്യാഗ്രഹം മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ആയിരം പോലീസുകാരുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങുന്നത്. സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായാണ് പോലീസ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ നൂറ്റി അന്‍പതോളം പോലീസുകാര്‍ പ്രവര്‍ത്തകരെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഷാഫി പറമ്പിലിനെയും ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിച്ചത്. നടപടിയെടുത്തില്ലെങ്കില്‍ പതിന്‍മടങ്ങ് ശക്തിയോടെ സമരവുമായി മുന്നോട്ട് പോകും. അടിച്ചമര്‍ത്തി സമരത്തെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചെര്‍ത്തു.

 

Back to top button
error: Content is protected !!