ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വാഴപ്പിള്ളി വിആര്‍എ പബ്ലിക് ലൈബ്രറി

മൂവാറ്റുപുഴ: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വാഴപ്പിള്ളി വിആര്‍എ പബ്ലിക് ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുരോഗമന കലാസാഹിത്യസംഘം നോര്‍ത്ത് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വാഴപ്പിള്ളി കവലയില്‍ പ്രകടനവും പ്രതിഷേധ ജ്വാല തെളിയിച്ചു. കെജിഒഎ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി ഉല്ലാസ് ചാരുത ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സിന്ധു ഉല്ലാസ് അധ്യക്ഷയായി. പുരോഗമന കലാസാഹിത്യ സല്ലം മൂവാറ്റുപുഴ നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി കെ ആര്‍ വിജയകുമാര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല പ്രസിഡന്റ് കെ കെ കുട്ടപ്പന്‍, വിആര്‍എ പബ്ലിക് ലൈബ്രറി സെക്രട്ടറി ആര്‍ രാജീവ്, കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏരിയ സെക്രട്ടറി എന്‍ എം കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!