ആവോലി  പഞ്ചായത്തിൽ ഓണാഘോഷവും കുടുംബശ്രീ  സിഡിഎസ് ആഭിമുഖ്യത്തിൽ  ഓണച്ചന്തയും നടത്തി

വാഴക്കുളം: ആവോലി
പഞ്ചായത്തിൽ ഓണാഘോഷവും
കുടുംബശ്രീ  സിഡിഎസ് ആഭിമുഖ്യത്തിൽ  ഓണച്ചന്തയും നടത്തി.
 പഞ്ചായത്തു പ്രസിഡൻ്റ്
ഷെൽമി ജോൺസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ജോർജ് തെക്കുമ്പുറം മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി വി.ആർ മനോജ്‌, സിഡിഎസ് ചെയർപേഴ്സൺ സ്മിത വിനു, ആൻസമ്മ വിൻസെന്റ്,അഷ്‌റഫ്‌ മൊയ്‌ദീൻ, ബിജു ജോസഫ്, ബിന്ദു ജോർജ്, ബി.രമേശ്‌ തുടങ്ങിയവർ നേതൃത്വം നൽകി.
അത്ത പൂക്കളം, തിരുവാതിര കളി, കൈകൊട്ടിക്കളി തുടങ്ങിയവയും വൈവിധ്യങ്ങളായ മത്സരങ്ങളും ഓണസദ്യയും നടത്തി.
ഫോട്ടോ:
ആവോലി കുടുംബശ്രീ സി ഡിഎസ് ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ ഷെൽമി ജോൺസ്
 ഉത്ഘാടനം ചെയ്യുന്നു.
Back to top button
error: Content is protected !!