മുളവൂര്‍ ഗവ.യുപി സ്‌കൂളില്‍ വര്‍ണ്ണ കൂടാരം പദ്ധതിക്ക് തുടക്കമായി

മൂവാറ്റുപുഴ: മുളവൂര്‍ ഗവ.യുപി സ്‌കൂളില്‍ വര്‍ണ്ണ കൂടാരം പദ്ധതിക്ക് തുടക്കമായി. പ്രീ പ്രൈമറി കുട്ടികളുടെ സര്‍വോന്മുഖ ശേഷി വികാസമെന്ന ലക്ഷ്യത്തോടെയുള്ള സ്റ്റാര്‍സ് വര്‍ണ്ണ കൂടാരം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മൂവാറ്റുപുഴ ബിആര്‍സി ബിപിസി ആനി ജോര്‍ജ് നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഉബൈസ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിആര്‍സി ട്രെയിനര്‍ ഡിമ്പിള്‍ പൗലോസ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് എം.എച്ച്, ബിആര്‍സി ട്രെയിനര്‍ ജിനു ജോര്‍ജ്, പി.പി അഷറഫ്, ജലീല്‍ പനക്കല്‍, ജിഷ പ്രജു, രശ്മി, നാസര്‍ തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!