വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാൾ പിടിയില്‍.

മുവാറ്റുപുഴ : വണ്ണപ്പുറത്ത് കള്ളനോട്ടുമായി കോതമംഗലം സ്വദേശി പിടിയില്‍. പിണ്ടിമന ആനോട്ടുപാറ സ്വദേശി ഷോണ്‍ വര്‍ഗ്ഗീസാണ് പൊലീസിന്റെ പിടിയിലായത്.ഗ്രാമങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങി ഇയാൾ സ്വന്തമായി അച്ചടിച്ച കള്ളനോട്ട് മാറുന്നതിനിടെ സംശയം തോന്നിയ ഒരു വ്യാപാരി പോലീസിൽ വിവരം അറിയിച്ചു.പൊലീസിനെ കണ്ട ഉടൻ കള്ളനോട്ട് ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്ന് 20000 രൂപയോളം കള്ളനോട്ട് പിടികൂടി. പുതിയ 100 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.കള്ളനോട്ട് അച്ചടിച്ചത് കോതമംഗലത്തെ പിണ്ടിമന ആനോട്ടുപാറ ആലിഞ്ചുവട് ഭാഗത്തുള്ള പ്രതിയുടെ സ്വന്തം വീട്ടിലാണെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.

പോലീസ് അറസ്റ്റ് ചെയ്ത ഷോൺ

Leave a Reply

Back to top button
error: Content is protected !!