ക്രൈംനാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ഉന്തുവണ്ടിയില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ ഉന്തുവണ്ടിയില്‍ നിന്ന് വലിയ ചട്ടിയും പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു. കച്ചേരിത്താഴം പാലത്തിനു സമീപം പരിപ്പുവട വില്‍പന നടത്തുന്ന കാനാകുന്നേല്‍ ജമാലിന്റെ ഉന്തുവണ്ടിയിലാണ് മോഷണം നടന്നത്. ഉന്തുവണ്ടിയില്‍ ചട്ടിയും മറ്റും സൂക്ഷിക്കുന്ന ഭാഗത്തെ പൂട്ട് തകര്‍ത്താണു മോഷണം നടത്തിയത്. രാവിലെ ഉന്തുവണ്ടിയുടെ ഉടമ എത്തിയപ്പോഴാണു പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.ജമാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചട്ടിയും പാത്രങ്ങളും മോഷണം പോയതോടെ ജമാലിന്റെ ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. 2 മാസങ്ങള്‍ക്കു മുന്‍പു മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത് ചില്ലറ തുട്ടുകള്‍ മോഷ്ടിച്ച സംഭവവും ഉണ്ടായിരുന്നു.