പ്രഥമ മൂവാറ്റുപുഴ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് യൂണിയന്‍ ബെര്‍ലിന്‍ എഫ്‌സി പള്ളിപ്പടി

മൂവാറ്റുപുഴ: ഒന്നാമത് മൂവാറ്റുപുഴ ചാമ്പ്യന്‍സ് ലീഗ് ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജകിരീടം ചൂടി യൂണിയന്‍ ബെര്‍ലിന്‍ എഫ്‌സി പള്ളിപ്പടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം മൂവാറ്റുപുഴയിലെ സൂപ്പര്‍ ലീഗുകളിലെയും, പ്രീമിയര്‍ ലീഗുകളിലെയും വിജയികളെ പങ്കെടുപ്പിച്ച് മാറാടി സൗഹൃദകൂട്ടായ്മ (ചാരിറ്റി ഫോര്‍ ഹ്യുമാനിറ്റി) സഘടിപ്പിച്ച ഒന്നാമത് മൂവാറ്റുപുഴ ചാമ്പ്യന്‍സ് ലീഗ് ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മാറാടി കുരുക്കുന്നപുരം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു. ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ഫെസി മോട്ടി മത്സരം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള കൃഷ്ണ പദ്മകുമാര്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അദ്‌നാന്‍, ഫുട്‌ബോള്‍ താരങ്ങളായ നസീര്‍, സുഖു എന്നിവരെ ആദരിച്ചു.

വാശിയേറിയ കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബൊളീവിയസ് എഫ്‌സി പേട്ടയെ പരാജയപ്പെടുത്തിയാണ് ബെര്‍ലിന്‍ എഫ്‌സി പള്ളിപ്പടി പ്രഥമ മൂവാറ്റുപുഴ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. കെകെഎസ് ഗ്രൂപ്പ് കെകെഎസ് മട്ടന്‍ സ്റ്റാള്‍ പെരുമറ്റം, കെകെഎസ് വുഡ് ആന്റ് എഗ്ഗ് ഡീലര്‍ ഈസ്റ്റ് മാറാടി സ്‌പോണ്‍സര്‍ ചെയ്ത 25,000രൂപയും, ആര്‍ആര്‍ മക്കാര്‍ ടിംബേഴ്‌സ് ഉമ്മര്‍ മക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് ട്രോഫിയും വിജയികളായ ബെര്‍ലിന്‍ എഫ്‌സി പള്ളിപ്പടി ഏറ്റുവാങ്ങി. രണ്ടാം സമ്മാനത്തിനര്‍ഹരായ ബൊളീവിയസ് എഫ്‌സിക്ക് മൂവാറ്റുപുഴ പി.ഒ ജംഗ്ഷന്‍ ഫ്രഷോപ്പ് ജ്യൂസ് ആന്റ് ഷെയ്ക്‌സ് സ്‌പോണ്‍സര്‍ ചെയ്ത 15,000 രൂപയും, ഗുരുദേവ് ഓയില്‍സ് ശിവന്‍ ചാമച്ചാരുകുടിയില്‍ മെമ്മോറിയല്‍ രഞ്ചു സി.എസ് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് അപ്പ് ട്രോഫിയും സമ്മാനിച്ചു.

 

Back to top button
error: Content is protected !!