മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ ധര്‍ണ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മള്‍ട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതി സഹകരണ മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കടന്നുകയറ്റത്തിനെതിരെ മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ ധര്‍ണ സംഘടിപ്പിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കില്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം,സര്‍ക്കില്‍ സഹകരണ യൂണിയന്‍ അംഗംങ്ങള്‍ ആയ ഇ കെ സുരേഷ്, എന്‍ എം കിഷോര്‍,ശിവദാസ്, കെ.സി.ഇ.യു ഏരിയ വൈസ് പ്രസിഡന്റ് വി എച്ച് ഷെഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു, മൂവാറ്റുപുഴയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!