യുഡിഎഫ് വാളകം മണ്ഡലം കുടുംബ സംഗമം സംഘടിപ്പിച്ചു
മൂവാറ്റുപുഴ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനായി യുഡിഎഫ് വാളകം മണ്ഡലം കുടുംബ സംഗമം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ ടോമി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് റ്റി.പി. ജോയി അധ്യക്ഷത വഹിച്ചു. ബിനോ കെ ചെറിയാന്, ജോളിമോന് ചുണ്ടയില്‍, ജിജോ പാപ്പാലില്‍, രജിത സുധാകരന്, ലിസി എല്‍ദോസ്, കെ.വി. ജോയി, എല്‍ദോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.