ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് യുഡിഎഫ് കൗണ്‍സിലര്‍ അമല്‍ ബാബു: തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്ന് യുഡിഎഫ്

മൂവാറ്റുപുഴ: നഗരസഭയില്‍ ഇന്ന് നടന്ന ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. 24-ാം വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അമല്‍ ബാബു ഏപ്രില്‍ 20ന് രാജിവെച്ച സ്ഥാനത്തെയ്ക്ക് ഇന്ന് രാവിലെ നഗരസഭ കാര്യാലയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിന്നാണ് യുഡിഎഫിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും വിട്ടുനിന്നത്. നാല് അംഗങ്ങളുള്ള ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ യുഡിഎഫിലെ പി.എം അബ്ദുള്‍സാലാം ചെയര്‍മാനും, അമല്‍ ബാബു, അസംബീഗം, സെബി കെ സണ്ണി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇതില്‍ നിന്നുമാണ് കഴിഞ്ഞമാസം ഇരുപതിന് അമല്‍ ബാബു രാജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമാദേവി കെ.എം വരണാധികാരിയയി. നഗരസഭയിലെ എല്ലാ കൗണ്‍സിലര്‍മാരും ഓരോ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ അംഗമാകണമെന്നുള്ളതിനാലും, മറ്റ് കൗണ്‍സിലര്‍മാര്‍ ആരും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാത്തതിനാലും വരണാധികാരി അമല്‍ ബാബുവിനെ തന്നെ വീണ്ടും ആരോഗ്യകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചു.

മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫിനുള്ളിലെ തികഞ്ഞഭിന്നതയാണ് പുറത്തുവരുന്നതെന്നും കൂടിയാലോചനയില്ലാതെയാണ് ഭരണം മുന്നോട്ട് കെണ്ടുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് ആര്‍ രാകേഷ് പറഞ്ഞു. മറ്റ് കൗണ്‍സിലര്‍മാരുടെ സമയത്തിന് വില കല്‍പ്പിക്കാതെയും ചെയര്‍മാന്റെ ഏകാതിപത്യ തീരുമാനത്തിന്റെ ഭാഗമായാണ് രാജിയും തെരഞ്ഞെടുപ്പും നടന്നതെന്ന് ബിജെപി കൗണ്‍സിലര്‍ ബിന്ദുസുരേഷ് കുമാര്‍ പറഞ്ഞു.

Back to top button
error: Content is protected !!