ഇന്‍ഡോ- ശ്രീലങ്കന്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ ജേതാക്കള്‍ക്ക് ആദരം

ഇലഞ്ഞി : കോഴിക്കോട് നടന്ന ഇന്‍ഡോ ശ്രീലങ്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു വെള്ളിയും, രണ്ട് വെങ്കലവും നേടിയ ഏതന്‍ ജിനോ ജോസഫിനും ഹെലന്‍ ആന്‍ ജോസഫിനും ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജില്‍ സ്വീകരണം നല്‍കി. ഫാ. ഡോ.ജോണ്‍ എര്‍ണ്യാകുളത്തില്‍ ഉദ്ഘാടനം ചെയ്തു. മാത്യു പീറ്റര്‍ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, ജാസ്മിന്‍ ജേക്കബ്, ബിനു പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. പെരുമ്പടവം കളപ്പാട്ട് ജിനോയുടെയും ബിന്‍സിയുടെയും മക്കളും ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിലെ രണ്ടാം ക്ലാസ്സിലെയും, ആറാം ക്ലാസ്സിലെയും വിദ്യാര്‍ത്ഥികളുമാണ് ഇരുവരും.

 

 

Back to top button
error: Content is protected !!