കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി കറുകടത്തുണ്ടായ അപകടത്തില്‍ മുളവൂര്‍ പൊന്നിരിക്കപ്പറമ്പ്് ഉത്തുവാന്‍ അന്ത്രു (50) ആണ് മരിച്ചത്. കറുകടം ഷാപ്പുംപടിക്കും അമ്പലപ്പടിക്കും മധ്യേ ദേശീയ പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപമാണ് അപകടമുണ്ടായത്. ജെ.സി.ബി.യില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ അന്ത്രുവിന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അന്ത്രു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കബറടക്കം നടത്തി. ഭാര്യ: ആമിന. മക്കള്‍: നാദിഷ, നദീറ, നസ്രത്ത്. മരുമക്കള്‍: ആഷിഖ്, അസീസ്, അജ്മല്‍.

 

Back to top button
error: Content is protected !!