ഇന്ന് പകൽപോലും കൂരാകൂരിരുട്ടാകും: പ്രകൃതിയുടെ അപൂർവ പ്രതിഭാസം ഇന്ന്

വാഷിംഗ്ടണ്‍: അപൂര്‍വമായി സംഭവിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സൂര്യന്‍ പൂര്‍ണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യക്കാര്‍ക്കാണ് ഈ ഗ്രഹണം നേരില്‍ കാണാന്‍ സാധിക്കുന്നത്. ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ എക്ലിപ്‌സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജന്‍സികള്‍ ഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രില്‍ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രില്‍ ഒമ്പത് പുലര്‍ച്ചെ 2.25ന് അവസാനിക്കും. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന പകല്‍ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. നോര്‍ത്ത് അമേരിക്കയിലെ ടെക്‌സസ്, ഒക്ലഹോമ, അര്‍ക്കന്‍സാസ്, മിസോറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്ത്യാന, ഒഹിയോ, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍, മെയ്ന്‍ എന്നിവിടങ്ങളില്‍ ദൃശ്യമാകും. ടെന്നസി, മിഷിഗണ്‍ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.

 

Back to top button
error: Content is protected !!