തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ത്രന്തിമുഖ്യന്‍ മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. രണ്ടാം ദിവസമായ ഇന്ന് രാവിലെ 9.30ന് കലശാഭിഷേകം, 10.30ന് ഉച്ചപൂജ എന്നിവ നടന്നു. വൈകിട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 7 മുതല്‍ തിരുവാതിരകളി, 8മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, 8.30 മുതല്‍ നൃത്തനൃത്യങ്ങള്‍, 9.30മുതല്‍ മ്യൂസിക്കല്‍ നൈറ്റ്ഷോ. 12ന് രാവിലെ 9.30ന് കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്, 7 മുതല്‍ കലാമണ്ഡലം ജനകശങ്കര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, 8 മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, 8.30 മുതല്‍ മെഗാതിരുവാതിര, 9.30 മുതല്‍ തിരുവനന്തപുരം ജ്വാല അവതരിപ്പിക്കുന്ന ബാലെ ‘ശ്രീ മായാഭഗവതി’. 13ന് രാവിലെ 9.30 ന് കലശാഭിഷേകം, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 7മുതല്‍ തിരുവാതിരകളി, 8 മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, 8.30 മുതല്‍ കൈകൊട്ടിക്കളി, 9.30 മുതല്‍ ആലപ്പുഴ കല്യാണ്‍ സൂപ്പര്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. വലിയവിളക്ക് ദിവസമായ 14ന് രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 2ന് ഇറക്കി എഴുന്നള്ളിപ്പ് (ആത്രശ്ശേരിമനയിലേക്ക് പരിവാര സമേതം), 2.30ന് കാഴ്ചശ്രീബലി, 3.30ന് കുട്ടനെല്ലൂര്‍ രാജന്‍ മാരാരുടെ പ്രമാണത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം, വൈകിട്ട് 6.30ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 7.30മുതല്‍ തിരുവാതിരകളി, രാത്രി 8.30 മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, 9ന് താലപ്പൊലി, 9.30ന് മേളകുലപതി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമണായത്തില്‍ ആല്‍ത്തറമേളം(പാണ്ടിമേളം), തുടര്‍ന്ന് കുടമാറ്റം. 15ന് രാവിലെ 8ന് തൃക്കൊടിയിറക്കല്‍, ആറാട്ടിനെഴുന്നള്ളിപ്പ്, 9ന് ആറാട്ട് (ആറാട്ട്ക്കടവില്‍ വിശേഷാല്‍ കാണിക്കസമര്‍പ്പണം പ്രധാനം), 9.30മുതല്‍ കൊടിക്കല്‍ പറവയ്പ്പ്, ഉച്ചപൂജ, ഉച്ചയ്ക്ക് 12.30മുതല്‍ മഹാപ്രസാദഊട്ട്, വൈകിട്ട് 5.30 മുതല്‍ കലംകരിക്കല്‍, 6.30ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 12 മുതല്‍ തൂക്കങ്ങള്‍.

Back to top button
error: Content is protected !!