മുളവൂര്‍ തോട് മലിനപെടുത്തുന്നത് തടയണമെന്ന ആവശ്യ ശക്തം

മൂവാറ്റുപുഴ: മുളവൂര്‍ തോട് മലിനപെടുത്തുന്നത് തടയണമെന്ന ആവശ്യ ശക്തം. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ മുളവൂര്‍ തോട് മഴയില്ലാത്ത സമയത്ത് പോലും മലിനമായാണ് ഒഴുകുന്നത്. ക്രഷറിലേയും മറ്റു കമ്പനികളുടയും മലിന ജലം ഒഴുക്കുന്നതാണ് തോട് മലിനമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. തോട് മലിനമാകുന്നത് മൂലം കുളിക്കാനിറങ്ങുന്നവര്‍ക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും, മത്സ്യ സമ്പത്തിന് ഭീഷണിയമാണ്. തോട് മലിനമാക്കുന്നത് തടയണമെന്നും തോടിനെ സംരക്ഷിക്കാനുള്ള നടപടിയുമായി ജനപ്രതിനിധികള്‍ മുന്നോട്ട് വരണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!