നവീകരിച്ച കുളപ്പുറം-പി.ടി ചാക്കോ റോഡിന്റെ ഉദ്ഘാടനം നടത്തി

കോതമംഗലം: നവീകരിച്ച കുളപ്പുറം – പിടി.ചാക്കോ റോഡിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പോത്താനിക്കാട് ഡിവിഷനില്‍ ടാര്‍ ചെയ്ത് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീര്‍ നിര്‍വഹിച്ചു. പൈങ്ങോടൂര്‍ പഞ്ചായത്തില്‍ നാളുകളായി തകര്‍ന്ന് കിടന്നിരുന്ന റോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറമ്പേല്‍, അംഗങ്ങളായ ആനിസ് ഫ്രാന്‍സിസ്, ഡയാന നോബി, നിസ മോള്‍ ഇസ്മായില്‍, ടി.കെ കുഞ്ഞുമോന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മില്‍സി ഷാജി, നൈസ് എല്‍ദോ, മെമ്പര്‍മാരായ സാറാമ്മ പൗലോസ്, റെജി ഷാന്റി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!