മുളവൂർ തോട് നവീകരണത്തിന് കളമൊരുങ്ങുന്നു

മൂവാറ്റുപുഴ: ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസും  അനേകായിരങ്ങള്‍ കുളിക്കുന്നതിനും, കൃഷിയ്ക്കും ആശ്രയിക്കുന്നതുമായ മുളവൂര്‍ തോട് സംരക്ഷിക്കാൻ പദ്ധതി ഒരുങ്ങുന്നു. തോടിൻ്റെ സംരക്ഷണത്തിനായി മുളവൂർ തോട് സംരക്ഷണ സമിതി രൂപീകരിച്ചു.കിഴക്കേക്കടവിൽ നടന്ന മുളവൂർ തോട് സംരക്ഷണ സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മെമ്പർ  ഇ എം ഷാജി ആദ്ധ്യക്ഷത വഹിച്ചു. എം.കെ.കുഞ്ഞ് മോൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ ദീപ റോയി, നിസ മൈ‌തീൻ എന്നിവർ പ്രസംഗിച്ചു.
പായിപ്ര പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സുകളിലൊന്നായ മുളവൂര്‍ തോട് മാലിന്യ നിക്ഷേപവും, അനധികൃത കയ്യേറ്റവും മൂലവും ഇന്ന് നാശത്തിന്റെ വക്കിലാണ്.    അനേകായിരങ്ങള്‍ കുളിക്കുന്നതിനും കൃഷിയ്ക്കും ഉപയോഗിക്കുന്ന മുളവൂര്‍ തോട് കടുത്ത വേനലിലും ജലസമൃദ്ധമാണ്. വേനല്‍ കനക്കുന്നതോടെ തോട് വറ്റി വരളുമെങ്കിലും, പെരിയാര്‍ വാലി കനാലുകളില്‍ വെള്ളമെത്തുന്നതോടെ തോട് ജലസമൃദ്ധമാകുകയും ചെയ്യും. നിരവധി കുടിവെള്ള പദ്ധതികളും തോടിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വേനല്‍ ആരംഭിച്ചതോടെ പ്രദേശവാസികള്‍ കുളിക്കുന്നതിനും, അലയ്ക്കുന്നതിനും, മൃഗങ്ങളെ കുളിപ്പിക്കുന്നതിനും, കൃഷിയാവശ്യത്തിനും മുളവൂര്‍ തോടിനെയാണ് ആശ്രയിക്കുന്നത്.  ഒരു പ്രദേശത്തിന്റെ മാലിന്യം പേറി തോട് നാശത്തിന്റെ വക്കിലാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും അനധികൃത തോട് കയ്യേറ്റത്തിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴും അറവുമാലിന്യ മടക്കമുള്ള മാലിന്യങ്ങളും, പാറമട മാലിന്യം ഒഴുക്കുന്നതിന് പുറമേ പ്ലാസ്സിക് മാലിന്യം അടക്കമുള്ള വേസ്റ്റുകളും ഒഴുകി എത്തിയതോടെ തോട് മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്.  തോടിന്റെ സംരക്ഷണം ആര് എന്ന തര്‍ക്കം തോട് അനധികൃത കയ്യേറ്റത്തിനും മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നതിനും കാരണമാകുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ  പ്രതിക്ഷേധ മുയരുമ്പോള്‍  മാലിന്യ നിക്ഷേപത്തിന് അറുതി വരുമെങ്കിലും  പ്രതിഷേധം കെട്ടടങ്ങുന്നതോടെ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി തോട് മാറും.   അശമന്നൂര്‍ പഞ്ചായത്തിലെ മേതലയില്‍ നിന്നും ഉത്ഭവിച്ച് നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴ നഗരസഭയിലെ മൂവാറ്റുപുഴയാറില്‍ അവസാനിക്കുന്നതാണ് മുളവൂര്‍ തോട്. കാർഷിക മേഖലയ്ക്ക് ഏറെ പ്രയോചനകരമായ മുളവൂര്‍ തോട് സംരക്ഷിക്കണം എന്നവശ്യപ്പെട്ട് എം.കെ.കുഞ്ഞുമോൻ കഴിഞ്ഞ മാസം   മൂവാറ്റുപുഴയിൽ നടന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകിയിരുന്നു. അദാലത്തിൽ  കൃഷിമന്ത്രി പി.പ്രസാദിൻ്റെ ഉത്തരവിനെ തുടർന്നാണ്  പായിപ്ര പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും പദ്ധതി പ്രദേശത്തെ വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ മുളവൂർ തോടിന്റെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി  തോട് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുളവൂർ തോട് സംരക്ഷണ സമിതി രൂപീകരിച്ചത്.  തോടിന്റെ ശുചീകരണത്തിനായി ആവശ്യമായ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുകയും  മുളവൂർ തോടിന്റെ സമഗ്രവികസനം നടപ്പിലാക്കുന്നതിന്റെ പ്രരംഭനടപടി എന്നനിലയിൽ തോടിന്റെ ടോപ്പൊഗ്രാഫിക്കൽ സർവ്വേ, ടോപ്പൊഗ്രാഫിക്കൽ സ്കെച്ച് എന്നിവ തയ്യാറാക്കുക, ആവശ്യമായ ഭാഗങ്ങളിൽ സൈഡ് സംരക്ഷണഭിത്തി നിർമ്മിക്കുക അടിഞ്ഞുകൂടിയ ഏക്കൽ നീക്കം ചെയ്യുക, തോടിന്റെ വശങ്ങളിൽ സൗന്ദര്യവൽക്കരണ പ്രവർത്തികൾ നടക്കുകയും അതുവഴി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുക തുടങ്ങിയ പ്രവർത്തികൾ നടത്തുന്നതിലേക്കായി ഡി പി ആർ  തയ്യാറാക്കുന്നത്തിനു പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ പ്രൊജക്റ്റ്‌ ഉൾപെടുത്തു വാൻ പായിപ്രഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാവുകയും ആയതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നു.
 തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ അടക്കമുള്ളവരുടെ സഹായങ്ങൾ ഉപയോഗപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ ക്ക് തുടക്കമിടാനും യോഗത്തിൽ തീരുമാനിച്ചു.  വാർഡ് മെമ്പർമാരായ പി എം അസീസ്, ദീപ റോയ് (രക്ഷാധികാരി ) പി. എം മൈ‌തീൻ (ചെയർമാൻ), എം. കെ കുഞ്ഞുമോൻ (കൺവീനർ) എന്നിവരടങ്ങുന്ന 9 അംഗ മുളവൂർ തോട് സംരക്ഷണ സമിതിയും രൂപീകരിച്ചു.
Back to top button
error: Content is protected !!