മൂവാറ്റുപുഴയില്‍ നടന്ന പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നടന്ന പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ.ടി ടൈസന്‍ എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്റര്‍ മാനേജര്‍ കെ.ആര്‍ രജീഷ് ക്ലാസ്സ് നയിച്ചു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സി.എം ഇബ്രാഹിം കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദന്‍ പ്രവാസി വ്യവസായിയും സീഡ് ആര്‍ക്കിടെക് കോളേജ് വൈസ് ചെയര്‍മാനുമായ യൂസഫ് മുളാട്ടിനെയും, സിപിഐ ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ എം.എ.കോളേജ് ഇന്റര്‍ കോളേജ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ സുഹാന സുബൈറിനെയും, മീറ്റ് പൊഡക്ട്സ് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഇ,കെ ശിവന്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫിയേയും ചടങ്ങില്‍ ആദരിച്ചു. പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ രാജീവന്‍, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ അഷറഫ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.പി ഷക്കീര്‍, യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് വെട്ടിക്കുഴി, പ്രവാസി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അംഗം സാജി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.കെ.രാജീവന്‍(പ്രസിഡന്റ്) സി.എം.ഇബ്രാഹിം കരീം(സെക്രട്ടറി)പ്രശാന്ത് ഐക്കര(ട്രഷറര്‍)എന്നിരടങ്ങുന്ന 30-അംഗ ജില്ലാ കമ്മറ്റിയെയും 25-അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!