ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ധർണ്ണ സമരം നടത്തി.

 

കോലഞ്ചേരി: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ ഐ.സി.ഡി.എസ് വടവുകോട് ബ്ലോക്കിന് മുന്നിൽ ധർണ്ണ സമരം നടത്തി. മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയം വർദ്ധിപ്പിക്കുക, ക്ഷേമനിധിയിലേക്കുള്ള സർക്കാർ വിഹിതം വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, പെൻഷൻ 5000 രൂപയാക്കി ഉയർത്തുക, കഴിഞ്ഞ അഞ്ച് വർഷമായി വർദ്ധിപ്പിക്കാഞ്ഞ ഉത്സവ ബത്ത 1200 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തുക, ഇ.എസ്.ഐ ആനുകൂല്യം അങ്കണവാടി ജീവനക്കാർക്കും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങി പത്തൊൻപതോളം ആവശ്യങ്ങളടങ്ങിയ നിവേദനമാണ് സർക്കാരിന് മുന്നിൽ ജീവനക്കാർ അപേക്ഷയായി നിരത്തുന്നത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആലീസ്. കെ.മത്തായി, പഞ്ചായത്ത് മെമ്പർമാരായ മഞ്ജു വിദ്യാധരൻ, ലത്തീഫ്, ബെന്നി പുത്തൻവീടൻ, സംഘടന ഭാരവാഹികളായ സുലോചന, ബീന, മുൻ മെമ്പർ റെജി തോമസ് തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിച്ചു.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!