വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

പിറവം: ന്യൂബസാറിലെ വാടക വീടിന്റെ രണ്ടാം നിലയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം ചേറയ്ക്കല്‍ ബീന(53) യാണ് മരിച്ചത്. വീടിന്റെ രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെയര്‍ കേസിലാണ് മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ ജോലിയുള്ള മകള്‍ വൈകിട്ട് അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാതെ വന്നതോടെ സമീപത്തുള്ള കടയില്‍ വിവരം അറിയിക്കുകയായിരുന്നു. കടയുടമ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ ബീനയെ കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പരേതനായ ചേറയ്ക്കല്‍ ഏലിയാസ്. മക്കള്‍ : ചിന്നു, പരേതയായ ചിഞ്ചു. മരുമകന്‍: സുനിത്ത് മനി നിവാസ് ചുള്ളിയോട് വയനാട്.

Back to top button
error: Content is protected !!