വാളായിക്കുന്നില്‍ കാടിന് തീപടര്‍ന്നു: ആശങ്കയിലായി ജനം

കൂത്താട്ടുകുളം: വാളായിക്കുന്നില്‍ കാടിന് തീപടര്‍ന്നത് നാട്ടുകാരെ ആശങ്കയിലാക്കി. ഇന്‍ഫന്റ് ജീസസ് സ്‌കൂളിന് സമീപം ഇന്ന് രാവിലെ 11.30ഓടെയാണ് കാടിന് തീപടര്‍ന്നത്. മണിക്കൂറുകളോളം തീപടര്‍ന്ന് പിടിച്ചതിനാല്‍ ജനവാസമേഖലയിലേക്ക് തീ പടരുമോയെന്നതും, തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശതാകമാനം പുക പടര്‍ന്നതും പ്രദേശവാസികളില്‍ ആശങ്കയ്ക്ക് ഇടയാക്കി. കൂത്താട്ടുകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെ .രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീഅണച്ചത്. വാഹനം എത്താത്ത ഉയര്‍ന്ന പ്രദേശങ്ങളില്‍ നാട്ടുകാര്‍ ബക്കറ്റില്‍ വെള്ളം എത്തിച്ച് തീ അണക്കുകയായിരുന്നു. കൂത്താട്ടുകുളം ഫയര്‍ ആന്റ് റസ്‌ക്യൂ സേനാംഗങ്ങളായ ജീവന്‍ കുമാര്‍, അനൂപ്കൃഷ്ണ, ശിവപ്രസാദ്, അനന്തപുഷ്പന്‍, അജയ് സിംഗ്, ജോസ്, സന്തോഷ്, ശ്രീനി, സജിമോന്‍ സൈമണ്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

 

Back to top button
error: Content is protected !!