ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന പോരാട്ടം ഇന്ന്

മൂവാറ്റുപുഴ: മാറാടി സൗഹൃദകൂട്ടായ്മ (ചാരിറ്റി ഫോര്‍ ഹ്യൂമാനിറ്റി ) സഘടിപ്പിക്കുന്ന ഒന്നാമത് ചാമ്പ്യന്‍സ് ലീഗ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്ന്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം മൂവാറ്റുപുഴയിലെ സൂപ്പര്‍ ലീഗുകളിലെയും പ്രീമിയര്‍ ലീഗുകളിലെയും വിജയികളെ പങ്കെടുപ്പിച്ച് സഘടിപ്പിച്ചിട്ടുള്ള ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം രാത്രി ഇന്ന് 8ന് കുരുക്കുന്നപുരം പഞ്ചായത്ത് സ്റ്റഡിയത്തില്‍ നടക്കും. അവസാന ഘട്ട മത്സരത്തില്‍ ബൊളിവിയന്‍സ് പേട്ടയും, യൂണിയന്‍ ബെര്‍ലിന്‍ എഫ്‌സി പള്ളിപ്പടിയും ഏറ്റുമുട്ടും. ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ഫെസി മോട്ടി മത്സരം ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് കെകെഎസ് ഗ്രൂപ്പ് കെകെഎസ് മട്ടന്‍ സ്റ്റാള്‍ പെരുമറ്റം, കെകെഎസ് വുഡ് ആന്റ് എഗ്ഗ് ഡീലര്‍ ഈസ്റ്റ് മാറാടിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25,000 രൂപയും, ആര്‍ആര്‍ മക്കാര്‍ ടിംബേഴ്‌സ് ഉമ്മര്‍ മക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിന്നേഴ്‌സ് ട്രോഫിയും ഒന്നാം സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് മൂവാറ്റുപുഴ പി.ഒ ജംഗ്ഷന്‍ ഫ്രഷോപ്പ് ജ്യൂസ് ആന്റ് ഷെയ്ക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 15000 രൂപയും, ഗുരുദേവ് ഓയില്‍സ് ശിവന്‍ ചാമച്ചാരുകുടിയില്‍ മെമ്മോറിയല്‍ രഞ്ചു സി.എസ് സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള റണ്ണേഴ്‌സ് അപ്പ് ട്രോഫിയും ലഭിക്കും.

Back to top button
error: Content is protected !!