ലോകസഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുവാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: എസ്ഇയു

എറണാകുളം: ലോകസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26 വെള്ളിയാഴ്ച നടത്തുവാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) എറണാകുളം ജില്ലാ കമ്മിറ്റി. ജുമുഅ നമസ്‌കാര ദിവസത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുവാനുള്ള നീക്കം മുസ്ലിങ്ങള്‍ക്കു വോട്ടു ചെയ്യാനുള്ള അവസരം നിഷേധിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇലക്ഷന്‍ കമ്മീഷനും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും അടിയന്തിരമായി ഇടപ്പെട്ട് തിയതി മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ എസ്ഇയു സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ്, ജില്ലാ സെക്രട്ടറി പി.എം റയീസ്
എ കെ. ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!