നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറി അപകടം

കൂത്താട്ടുകുളം: പുതുവേലിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറി അപകടം. ഇന്നലെ പുലര്‍ച്ചെ നാലോടെ കോട്ടയം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ പുതുവേലി കവലയ്ക്ക് സമീപം ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളേക്കാതെ രക്ഷപെട്ടു. കാര്‍ ട്രാന്‍സ്ഫറില്‍ ഇടിച്ച ഉടനെ വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

 

 

Back to top button
error: Content is protected !!