നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. പാലാ ഭാഗത്തുനിന്നും മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാര്‍ ഇന്ന് വൈകിട്ട് 5.45 ഓടെ പഴയ കെഎസ്ഇബി ഓഫീസില്‍ സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശി ഗണേഷിന്റെ കാറാണ് അപകടത്തില്‍പെട്ടത്. കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറിയതോടെ കടഭാഗികമായി തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!