നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് അപകടം : ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

മൂവാറ്റുപുഴ : മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാനപാതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ മൂവാറ്റുപുഴ ലതാ ബസ്സ്റ്റാന്‍ഡിന് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴയില്‍ നിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയും, ഇടിയേറ്റ കാര്‍ മുന്നോട്ട് നീങ്ങി മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകര്യ ബസില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡ്രൈവര്‍ കൊച്ചി നേവല്‍ ബേസ് ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി സൗപര്‍ണ്ണികയില്‍ സജീവ് കുമാര്‍ (58) പരിക്കേറ്റു.

നിസാരമായി പരിക്കേറ്റ സജീവ് കുമാറിനെ മൂവാറ്റുപുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറുടമ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിയാക്കാന്‍ കയറിയതിനാലും വാഹനത്തില്‍ യാത്രക്കാരില്ലാത്തതിനാലും വന്‍ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഇരുകാറുകളും പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാനപാതയില്‍ ഗതാഗതം സ്തംഭിക്കുകയും മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന് മുമ്പും ഇവിടെ സമാനമായരീതിയില്‍ അപടകം ഉണ്ടായിട്ടുണ്ട്.

Back to top button
error: Content is protected !!