‘ചുംബന രഹസ്യം’ പുസ്തകം പ്രകാശനം ചെയ്തു

മൂവാറ്റുപുഴ : കല്ലൂര്‍ക്കാട് കോസ്മോ പൊളിറ്റന്‍ ലൈബ്രറി ഭരണസമിതി അംഗവും എഴുത്തുകാരനുമായ അജയ് വേണു പെരിങ്ങാശേരി രചിച്ച ചുംബന രഹസ്യം എന്ന പുസ്തകം പ്രകാശനം ചെയ്തു. കല്ലൂര്‍ക്കാട് കോസ്മോ പൊളിറ്റന്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.കെ. വിജയന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകയായ അന്നക്കുട്ടിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കല്ലൂര്‍ക്കാട് റോട്ടറി ക്ലബ് സെക്രട്ടറി റ്റി.കെ. പോള്‍ പുസ്തകം പരിചയപ്പെടുത്തി. പുസ്തക രചയിതാവ് അജയ് വേണു പെരിങ്ങാശേരി, കെ.കെ. ജയേഷ്, സോയി സോമന്‍, ബിന്ദു വിനേഷ്, നീതു മോഹന്‍ദാസ്, സോട്ടര്‍ എന്നിര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!