യുവാവിനെ വടിവാളുകൊണ്ട് വെട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും വടിവാളുകൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മുളവൂര്‍ പേഴയ്ക്കപ്പിള്ളി തണ്ടിയെക്കല്‍ ഷാമോന്‍ ഷംനാദ് (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പായിപ്ര കവലയില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന യുവാവിനെ പ്രതി അസഭ്യം പറയുകയും തലക്ക് നേരെ കത്തി വീശുകയും ആയിരുന്നു. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട വിരോധമാണ് അക്രമത്തിനു കാരണം. ഷാമോനെതിരെ തൃശൂര്‍ ജില്ലയിലും മൂവാറ്റുപുഴ, കുറുപ്പംപടി എന്നീ പോലീസ് സ്റ്റേഷനുകളിലും കഞ്ചാവ്, ലഹരി കേസുകള്‍ ഉണ്ട്. ഭാര്യയുടെ പെരുമ്പാവൂര്‍ ഉള്ള വീട് തകര്‍ത്തതിന് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസ് നിലവില്‍ ഉണ്ട്. മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം.ബൈജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ മാഹിന്‍ സലിം, വിഷ്ണു രാജൂ,സീനിയര്‍ സിപിഓ കെ ആര്‍ ശശികുമാര്‍ കെ.കെ ജയന്‍ ,സിപിഓമാരായ ഹാരിസ്, ഷിയാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Back to top button
error: Content is protected !!