മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂര്‍: മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂര്‍ വെങ്ങോല പോഞ്ഞാശ്ശേരി കിഴക്കന്‍ വീട്ടില്‍ റിന്‍ഷാദ് (31) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. പെരുമ്പാവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന്, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ സെപ്‌ററംബറില്‍ പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.

 

Back to top button
error: Content is protected !!