‘ജയ് ഗണേഷ്’ സിനിമയുടെ ടീസര്‍, വീഡിയോ, ഓഡിയോ ലോഞ്ച് ഇലഞ്ഞി വിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ നടന്നു

ഇലഞ്ഞി: ‘ജയ് ഗണേഷ്’ സിനിമയുടെ ടീസര്‍, വീഡിയോ, ഓഡിയോ ലോഞ്ച് ഇലഞ്ഞി വിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ നടന്നു. സിനിമയുടെ പ്രധാന നടി നടന്മാരായ ഉണ്ണി മുകുന്ദനും, മഹിമ നമ്പ്യാരും ചേര്‍ന്ന് ലോഞ്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അര്‍ഹരായ 100 അംഗപരിമിതര്‍ക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ രാജു കുര്യന്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോളേജ് ഡയറക്ടര്‍ ഷാജി ഓസ്റ്റിന്‍, എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ.ജെ.അനൂപ്, ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ രാജു മാവുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!