ടാപ്പിംഗ് പരിശീലന ക്ലാസ് ഇന്ന്

ആരക്കുഴ: റബ്ബർ ബോർഡിന്റെ ആഭിമുഖ്യത്തിൽ പെരുമ്പല്ലൂർ ആർപിഎസിൻ്റെ സഹകരണത്തോടെ  ടാപ്പിംഗ് പരിശീലന ക്ലാസ് നടത്തുന്നു. കണ്ണങ്ങാടി  പൊട്ടൻപുഴ ജോസിന്റെ റബ്ബർ തോട്ടത്തിൽ ഇന്ന് രാവിലെ 10 മുതൽ നടത്തുന്ന ക്ലാസിന് അസിസ്റ്റൻറ് ഡെവലപ്മെൻറ് ഓഫീസർ  മിനി നൈനാൻ, സീനിയർ റബർ ടാപ്പിംഗ് ഡെമോൺസ്ട്രേറ്റർ എം.വി  ഷിബു എന്നിവർ നേതൃത്വം നൽകും. ഇടവേള കൂടിയ ടാപ്പിംഗ്, കുറ്റമറ്റ ടാപ്പിംഗ് എങ്ങനെ നടപ്പിലാക്കാം,സ്വയം റബ്ബർ ടാപ്പ് ചെയ്യുന്ന വ്യക്തികൾക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടത്തുന്നതെന്ന്  പെരുമ്പല്ലൂർ ആർപിഎസ് പ്രസിഡൻറ്   പോൾ ലൂയിസ് അറിയിച്ചു.
Back to top button
error: Content is protected !!