സിസ്റ്റമാറ്റിക് റിവ്യൂ ആന്‍ഡ് മെറ്റാ അനാലിസിസ്: ശില്പശാല നടത്തി

കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തില്‍ സിസ്റ്റമാറ്റിക് റിവ്യൂ ആന്‍ഡ് മെറ്റാ അനാലിസിസ് എന്ന വിഷയത്തില്‍ ദ്വിദിന ശില്പശാല നടത്തി. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. കെ.കെ. ദിവാകര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കലേഷ് എം. കരുണ്‍, സയന്റിസ്റ്റ് സിഐസിഎംആര്‍, ഡോ. ശ്രദ്ധ എസ്. പര്‍സേക്കര്‍, പബ്ലിക് ഹെല്‍ത്ത് റിസേര്‍ച്ചര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോ. എബ്രഹാം ഇട്ടിയച്ചന്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. എന്‍. എ. ഷീല ഷേണായി, ഡോ. നമിത സുബ്രഹ്‌മണ്യം, ഡോ. പ്രീതി ജവഹര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ നഴ്‌സിംഗ് കോളേജുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ശില്പശാലയില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!