സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട് പരേഡ് രാമമംഗലം ഹൈസ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.

വീട്ടൂർ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട് പരേഡ് വീട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചു നടത്തി.മൂവാറ്റുപുഴ മേഖലയിലെ രാമമംഗലം ഹൈസ്‌കൂൾ,വീട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്‌കൂള്, എം ടി എം ഹയർ സെക്കണ്ടറി സ്‌കൂൾ പാമ്പാക്കുട,കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വി എച് എസ് സി ,കടയിരുപ്പു ഗവണ്മെന്റ ഹയർ സെക്കണ്ടറി എന്നിവിടങ്ങളിലെ 220 കേഡറ്റുകൾ ആണ് പത്തു പ്പ്ട്ടൂണുകളായി പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്.രാവിലെ രാമമംഗലം എസ് എച്ഒ. ശശി കെ.കെ പതാക ഉയർത്തി.പരേഡിൽ എസ് പി സി ജില്ലാ നോഡൽ ഓഫീസർ മധു ബാബു ഡി വൈ എസ് പി അഭിവാദ്യം സ്വീകരിച്ചു.എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാജിമോൻ എ പി,മഴുവന്നൂർ പഞ്ചായത്തു പ്രസിഡന്റ് അമ്മുക്കുട്ടി സുദർശൻ,ജില്ലാ പഞ്ചായത്തു മെമ്പർ ജോർജ് ഇടപ്പരത്തി, പഞ്ചായത്തു മെമ്പർ ഷൈനി കുര്യാക്കോസ്,കമാൻഡർ സി കെ ഷാജി എന്നിവർ പ്രസംഗിച്ചു.പരേഡിൽ ഏറ്റവും മികച്ച പ്ലാറ്റൂൻ ആയി പാമ്പാക്കുട എം.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളും രണ്ടാം സ്ഥാനം രാമമംഗലം ഹൈസ്കൂളിനെയും തെരഞ്ഞെടുത്തു.വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.