പ്രതിഷേധ പ്രകടനം നടത്തി.

മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും, പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഫ്യു ലംഘിച്ച് മംഗലാപുരത്ത് പ്രകടനം നടത്തിയ സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി, കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.നവാസ്, കെ.എ.സനീര്‍, എന്‍.പി.പോള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.എം.നവാസ്, കെ.ബി.നിസാര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി.ജി.ശാന്ത,പി.വൈ.നൂറുദ്ദീന്‍, കെ.ബി.ബിനീഷ്‌കുമാര്‍
, എന്‍.കെ.പുഷ്പ, വി.എം.നൗഷാദ്, സി.എം.ഷംസുദ്ദീന്‍, കെ.പി.അലികുഞ്ഞ്, പി.എസ്.ശ്രീശാന്ത് എന്നവര്‍ നേതൃത്വം നല്‍കി.
ചിത്രം- സി.പി.ഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന പ്രതിഷേധ പ്രകടനം…………………
