വാളകം പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നിര്‍മ്മിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നിര്‍മ്മിച്ച രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. മാത്യു കുഴല്‍നടന്‍ എംഎല്‍എ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സ്മൃതി മണ്ഡപം നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍ അജി പി എസ്, ശില്പി രവിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, സാറാമ്മ ജോണ്‍, ജോര്‍ജ് മന്തോട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, പഞ്ചായത്ത് മെമ്പര്‍മാരായ ജോളിമോന്‍ ചുണ്ടയില്‍ പി കെ റെജി, ലിസി എല്‍ദോസ്, ദിഷ ബേസില്‍, കെ.പി എബ്രഹാം, രജിത സുധാകരന്‍, ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, യുഡിഎഫ് ചെയര്‍മാന്‍ കെ.എം സലിം, ഡോ. ജോര്‍ജ് മാത്യു, സി.എ ജോയി, വിവിധ കക്ഷി നേതാക്കളായ വി.വി. ജോസ്, ജോണ്‍ പി.എ, സാബു വാഴയില്‍, കെ.എം മാത്തുകുട്ടി, വി.ടി പൈലി, കെ.ഒ ജോര്‍ജ്, തോമസ് ഡിക്രൂസ്, എബി പൊങ്ങണത്തില്‍, ജെറിന്‍ ജേക്കബ് പോള്‍, ജിജോ പാപ്പാലില്‍, സെക്രട്ടറി എന്‍ ജയരാജ് എന്നിവര്‍ പ്രസംഗിച്ചു

 

 

Back to top button
error: Content is protected !!