വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്

തിരുവനന്തപുരം: വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം സംഘടിപ്പിക്കും. സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെയാണ് സമരം. യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. ജനുവരി 29ന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിച്ചത്. അതേ സമയം കടയടപ്പ് സമരത്തില്‍ കേരള വ്യാപാരിവ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നില്‍ക്കും.

 

Back to top button
error: Content is protected !!