ആവോലിനാട്ടിന്‍പുറം ലൈവ്
ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ വാർഷികവും രക്ഷാകർതൃദിനാഘോഷവും നാളെ

വാഴക്കുളം: ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ വാർഷികവും രക്ഷാകർതൃദിനാഘോഷവും നാളെ നടത്തും.വൈകുന്നേരം 5 ന് എൽദോ എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യും.മാനേജർ ഡോക്ടർ സിസ്റ്റർ ഗ്രേസ് കൊച്ചുപാലിയത്തിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡൻറ് ഡോളി കുര്യാക്കോസ്, ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.മാത്യു കാക്കനാട്ട്, വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മോനിക്ക പൈമ്പിളളിൽ,ആവോലി പഞ്ചായത്തു പ്രസിഡൻറ് ജോർഡി എൻ.വർഗീസ്, പഞ്ചായത്തംഗം ജോർജ് മോനിപ്പിള്ളിൽ, ഇ.പത്മകുമാരി, എ.സി. മനു, കെ.എസ് റഷീദ, ജോയി കാക്കനാട്ട്, ബിന്ദു റെജി, പ്രിൻസിപ്പൽ സിസ്റ്റർ ജോസ് ലി, പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയ, പവൻ മോഹൻ, സിയ മരിയ ജയ്സൺ തുടങ്ങിയവർ പ്രസംഗിക്കും.