മൂവാറ്റുപുഴ
മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ എന്‍സിസി യൂണിറ്റിന്റെ പൈപ്പിംഗ് സെറിമണിയും സത്യപ്രതിജ്ഞയും നടത്തി

മൂവാറ്റുപുഴ: മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ എന്‍സിസി യൂണിറ്റിന്റെ പൈപ്പിംഗ് സെറിമണിയും സത്യപ്രതിജ്ഞയും നടത്തി. ചൊവ്വാഴ്ച നടന്ന ചടങ്ങിന് അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ ലെഫ്റ്റനന്റ് ഡോ. റോജി ജെ കുന്നത്ത് നേതൃത്വം നല്‍കി. റിട്ട. കേണല്‍ കെ.എന്‍.വി ആചാരി മുഖ്യാതിഥിയായി കേഡിറ്റുകള്‍ക്ക് റാങ്കുകള്‍ നല്‍കി ആദരിച്ചു. കഴിഞ്ഞ ബാച്ചിലെ സീനിയര്‍ കേഡറ്റുകള്‍ യൂണിറ്റിലേക്ക് പുതിയ സെറിമണിയല്‍സ് ഉപഹാരമായി നല്‍കി. ജിസിഎം പുതിയ സീനിയര്‍ അണ്ടര്‍ ഓഫീസറായി നിഖില്‍ വി ദിലീപ് ചുമതലയേറ്റു.