കുന്നപ്പിള്ളി മലയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

മൂവാറ്റുപുഴ: നഗരസഭയുടെ 12-ാം വാര്‍ഡില്‍ കുന്നപ്പിള്ളി മലയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം. ഇടുക്കി എം.പി ഡീന്‍ കുരിയാക്കോസിന്റെ വികസന ഫണ്ട് ഉപയോഗിച്ച് പുതിയ പൈപ്പ്ലൈന്‍ സ്ഥാപിയ്ക്കുന്നതിന്റെ നിര്‍മ്മാണോത്ഥാടനം നടത്തി. വികസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അജി മുണ്ടാട്ട് ഉദ്്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ലൈലാഹനീഫ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് മണ്ടലം ടൗണ്‍ സെക്രട്ടറി കമാല്‍ തോപ്പില്‍, കിഴക്കേക്കര ശാഖ സെക്രട്ടറി മജീദ് പാലപ്പിള്ളില്‍, ശാഖ വൈസ് പ്രസിഡന്റ് ജലീല്‍ ( കുട്ടായി ), എംഎസ്എഫ് മണ്ടലം പ്രസിഡന്റ് റമീസ് പട്ടമ്മാകുടിയില്‍, യൂത്ത് ലീഗ് മണ്ടലം സെക്രട്ടറി സാലി മലേകുടിയില്‍,സജ്ജീത് അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!