സിപാസ് സി.റ്റി.ഇ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ്: എന്‍എസ്എസ് സഹവാസ ക്യാമ്പിന് തുടക്കമായി

മൂവാറ്റുപുഴ: സിപാസ് സി.റ്റി.ഇ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജിലെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ സപ്തദിന സഹവാസ ക്യാമ്പിന് പായിപ്ര ഗവ. യുപി സ്‌കൂളില്‍ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിയാസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം പി.എച്ച് സക്കീര്‍ ഹുസൈല്‍, പിടിഎ പ്രസിഡന്റ് പി.ഇ നൗഷാദ്, വൈസ് പ്രസിഡന്റ് പി.എം നവാസ്,കോളേജ് പ്രിന്‍സിപ്പര്‍ ഡോ. ജയശ്രീ പി.ജി, എന്‍ എസ് എസ് കോഡിനേറ്റര്‍ പൗസി വി.എ, ഡി ശുഭലന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.എം നൗഫല്‍ ആദ്യ ദിവസത്തെ ക്ലാസിന് നേതൃത്വം നല്‍കി. ക്യാമ്പിന്റെ രണ്ടാം ദിനത്തില്‍ സ്‌കൂള്‍ പരിസരത്ത് ചോളം കൃഷി ഒരുക്കല്‍, സ്‌കൂളിലെ കുട്ടികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളില്‍ പരിശീലനം നല്‍കല്‍, ഇഷ്ടമരം സ്ഥാപകന്‍ ബാബു തട്ടാറുകുന്നേലിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നടീല്‍, സ്‌നേഹാരാമം പൂന്തോട്ടത്തിന് വേലി കെട്ടല്‍, വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ എല്‍ബി വര്‍ഗ്ഗീസിന്റെ ക്ലാസും നടന്നു. എഴുത്തുകൂട്ടം ശില്‍പശാല, ലൈബ്രറി പുസ്തക വിതരണം, നേര്യമംഗലം ട്രൈബല്‍ ഹോസ്റ്റല്‍ ശുചീകരണം, ലഹരി വിരുദ്ധ ക്ലാസ്, പായിപ്ര ഹെല്‍ത്ത് സെന്റര്‍ ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടക്കും. പായിപ്രദമനന്‍, കബീര്‍ കെ.കെ, ഗോപാലകൃഷ്ണന്‍ റ്റി.എല്‍, അഡ്വ. പുരുഷോത്തമന്‍ പിള്ള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിക്കും.

 

Back to top button
error: Content is protected !!