വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ ശ്രീകോവില്‍ നിര്‍മ്മാണത്തിന്റെ കരാര്‍ ഒപ്പിട്ടു

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ശ്രീകോവില്‍ നിര്‍മ്മാണത്തിന് ഔദ്യോഗിക ആരംഭമായി. പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ക്കുന്ന ശ്രീകോവിലിന്റെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. ക്ഷേത്രനിര്‍മ്മാണ രംഗത്തെ പ്രഗത്ഭനായ തമിഴ്‌നാട് കോവില്‍പ്പെട്ടി സ്വദേശി മാടസ്വാമിയാണ് കരാറുകാരന്‍. നാലുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുനരുദ്ധാരണത്തിന്റെ ശ്രീകോവില്‍ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്രം മേല്‍ശാന്തി, ട്രസ്റ്റ് ബോര്‍ഡ് ഭാരവാഹികള്‍, ഭക്തജനങ്ങള്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവതരിപ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി പുളിക്കാപ്പറമ്പ് ദിനേശന്‍ നമ്പൂതിരി, ട്രസ്റ്റ് പ്രസിഡന്റ് ബി.ബി കിഷോര്‍, പുനരുദ്ധാരണ സമിതി രക്ഷാധികാരി കെ.എ. ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ വി. കൃഷ്ണസ്വാമി, ട്രസ്റ്റ് സെക്രട്ടറി എന്‍. രമേശ്, ട്രഷറര്‍ രഞ്ജിത് പി.കല്ലൂര്‍, ദേവസ്വം മാനേജര്‍ കെ.ആര്‍. വേലായുധന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രമേഷ് പുളിക്കന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!