കേന്ദ്ര അഗ്‌നിരക്ഷാ സേന പ്രഥമ പുരസ്‌കാരത്തിന് അര്‍ഹനായി മൂവാറ്റുപുഴ അഗ്‌നിരക്ഷാ നിലയത്തിലെ സിദ്ധീഖ് ഇസ്മായില്‍

മൂവാറ്റുപുഴ: കേന്ദ്ര അഗ്‌നിരക്ഷാ സേനയുടെ ദേശിയ പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലേ രണ്ടുപേര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാര്‍ കെ, മൂവാറ്റുപുഴ അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഗ്രേഡ്) സിദ്ധീഖ് ഇസ്മായില്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനത്ത് ആകെ ഒമ്പത് പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച സേവനത്തിനും മേഖലയിലെ സമഗ്ര സംഭവനകള്‍ക്കുമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്ഹരാക്കിയത്. ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാറിന് 2022 ല്‍ വീശിഷ്ട സേവനത്തിന് മുഖ്യന്ത്രിയുടെ മെഡലും, ഡയറക്ടര്‍ ജനറലിന്റെ രണ്ട് ബാഡ്ജ് ഓഫ് ഹോണറും ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി സിദ്ധിഖ് ഇസ്മായില്‍ ന് 2018 ല്‍ ഡയറക്ടര്‍ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണര്‍ 4 കമന്റെഷന്‍ സര്‍ട്ടിഫിക്കറ്റും, 2019 ല്‍ മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!